A Day at Isha Adiyogi, Coimbatore

When you have nothing to do, go tripping – said me!

Well, well, I saw a reel a couple of weeks ago about an interesting place to visit in Coimbatore. That reminded me that I had not yet visited the very famous Adiyogi Siva statue which was there and amma wanted to visit some of her relatives there. But something more important came up that kept us busy for a while. And then, we just decided it was the perfect time to go! Unplanned trips turn out to be the best as everyone says!

The idea was to drive to Coimbatore, stay at the Isha centre overnight and then move to amma’s cousin’s place for a day or two. Despite searching Google and Instagram, I couldn’t retrieve that particular reel that triggered the whole thing! So we didn’t plan further and just booked at Isha as suggested by amma’s cousin.

We reached Coimbatore a little early and that motivated us to deviate a little to visit Kovai Kutralam. That was a good one and half hour hike to & from the waterfall through the jungle. Though the waterfall was nothing compared to our own Athirampilly – Vazhachal, we enjoyed the breathtaking (literally) hike.

We spent about 2 hours for this deviation and reached the Isha centre a little past 1 pm to check in. They had quite a few guests and volunteers who helped us through the process. What we were not prepared for was that we were left to take care of ourselves! After the hike, it was an effort to push our luggage to the cottage which was a good 10 minute walk from the welcome point.

The welcome desk and reception made us read out their T&C the moment we stepped in. No explanations expected, it was a major disappointment for me to know that photography was not encouraged. So if you haven’t visited the place, you have to blindly rely upon my description until your turn comes.

The rooms were neat, modest and with ensuite bathrooms. We had opted for AC rooms and got one for Amma allotted on the ground floor and ours was on the first floor. After a little more of huffing and puffing, we got our things in place and set out in search of lunch.

The reception told us we had to walk our way to the canteen which was at the other end of the universe (well, that’s exactly how it felt after all the walking we did just before!)

When we reached the canteen, finally, surprise surprise – they accepted only cash!!! We were welcomed by two worried souls looking for someone who carried enough cash to spare for them to have lunch! Only because we travelled with Amma, we had enough cash to spare and exchanged a couple of hundreds which they transferred via the more convenient UPI.

The canteen had a limited menu but the food was good. After the late lunch, we thought of checking out the places we passed by because we didn’t have anything else to do.

We started with the Suryakunt which was right next to the canteen. Since photography was not allowed and most of the volunteers held a ‘Silence Please’ board, I abstained from asking for instructions and read out a board kept there. Half way through, I realised that I was not fit enough to enter that area as the board mentioned most of the diseases and conditions I had heard of till date in the list of caution. We saw a few people walking down some stairs and followed them to figure out what they were going for. We found a temple there which has a huge Naga (Snake) carved out on a huge rock wall. This was right in the middle of the stairs that went to a shallow pond where a few men were swimming/walking calmly and some were seen embracing a Shivaling immersed in that water.

After climbing up back to the ground level, we saw some steep and tall steps going up and decided to explore what was up. Trust me, the huffing and puffing kept increasing as I climbed each step made of stone, one by one. Well, that took us to a vast hall with a balcony view to the pond below. The hall had many pillars and people doing yoga here n there. On the other side of the hall was a beautiful pond, a huge black Nandi statue in front and a huge tamarind tree with vermillion and threads. Since we had kept our shoes on the other side of the stairs, we climbed down the same way we went up, wore our shoes and walked back to the pond side.

I sneaked this photo as we walked back towards the pond.

It was already 4:15 pm and quite hot by this time. We figured out that there was a Dhyanalinga meditation hall and a Devi temple in front of the Tamarind Tree. The volunteers helped us find the place to keep our shoes and we went in for the Dhyanalinga meditation hall since the Devi temple wasn’t open yet.

While my mother went in directly through the senior citizens’ entry, my husband and I had to wait for the next lot during which time I had to keep our bags and mobiles at the safe deposit counter. After about ten minutes, they announced the T&Cs of the meditation hall and let us in. Here again, the volunteers held the ‘Silence Please’ boards at every few steps. The meditation room had a huge Shivaling resting atop the  Naga. The hall was huge, quiet and cool. It definitely had a calming effect on us. They make us sit down on the floor to meditate but in case you can’t sit on the floor, there are a few stools available as well. The round hall also had small caves inside where people could sit inside to meditate. You may miss these single-seater square spaces carved into the walls, in the first pass cause it’s a little dark inside. I was surprised to see a man walking from inside such a cave beside where I was sitting!!!

After the refreshing meditation, we went to visit the Devi temple beside and saw a huge black north-Indian style Devi statue in black stone. The Devi looked beautiful with a nathni (nose ring). After the brief arathi here, we stepped out and enquired what else was there we shouldn’t miss. A young lady guided us to the Chandrakunt which was accessible only by women. Since amma and I didn’t have plans to dip into the pond, I mentioned the same and we were told that we could just take a little water from that sacred pond and sprinkle on our head in that case. We followed that and walked out to collect our bags and shoes.

We were walking almost half across the universe again doing these in the meantime! Despite the late lunch, by the time we were out of the temple, we were perfectly tired to have a coffee. After a coffee and the lone hot sandwich they served, we headed to the shops on either side and spent some time and money there.

That’s when we realized, it was already 6:20 and we were yet to see the main attraction here, the 112 ft statue of Adiyogi! We were told that it was the only place where we could use our phones leisurely and there was an audio-visual show at 7:20 pm. Anticipating the long walk towards the Adiyogi statue, we tried our best to push our tired legs further to quickly reach our desired destination.

Luckily, as we approached the exit gate of the Isha centre, we saw some electric buggies and bullock carts ready to take the visitors near the statue. But gosh, what a crowd!!! The buggy took us close to the statue. By this time, the sun had packed away and the crowd was appalling. I was utterly disappointed, to be frank! I wanted to click some good photos and selfies there but the crowd and darkness were a huge put off! I made a note to myself that I would come back early the next morning for my peaceful 10-minute with the Adiyogi.

Everything went utterly dark sharp at 7:20 and the laser audio-visual show began. What a spectacular experience it was 💞

The show tells you the story of Adiyogi and will leave you wanting for more! OMG!!!!

The moment it got over, we had to return to the welcome point because the last dinner batch entry closed at 8:10. Since we were not sure if we would reach across to the other part of the universe in time, we decided not to take a risk and got into the lone restaurant outside the Adiyogi entry point.

Tada! The place was crowded as hell. Of course, the entire crowd that we saw in front of us at the ground a few minutes before had already stuffed themselves inside this restaurant. It took us a good 45 minutes to get our order handed over at the self-service counter. And then, since we had managed to get only one chair for Amma in that crowd, we had a standing dinner. The food was good there too.

When we stepped out, we found our entry to the Isha centre closed. So, we had to walk a little more to get inside and walked towards the end of the day’s universe for us which was the bed!!! Ahh what a wonderful day it was as my mind would say though my feet would totally disagree!

The next day, as decided the previous evening, we woke up early to find out the coffee shop and canteen would open only by 8 and we literally had an hour for that! So we walked our way to the end of the universe once again, hoping for the bullock carts or buggies to be available to take us near the statue. But as luck had some other plans, we had to walk all the way to the statue and back. But it was worth every step and the oohs and aahs of my feet as you can see in the photos below.

We happily walked back after a heartful darsan of the Adiyogi and my 10-minute private time to click some pictures. At the other side of the universe, my amma was waiting at the canteen which was finally open. We filled our tummies, checked out with a smile and happily drove towards our next destination in Coimbatore.

Am still searching for that reel that triggered this whole trip cause I forgot what it was about except that it mentioned something not to miss while in Coimbatore! Maybe next time!!!

The Pet Story

Have you ever grown a pet? I had one. I never bought or adopted one. But someone I thought was a well-wisher, gave me his pet’s leash and told me – “this is yours. Please take care of it like your own.” I was surprised, but I happily agreed.

I had recently moved out of a neighbourhood and was looking forward to a new place to dwell when I bumped into this well-wisher. He was a familiar face from an earlier neighbourhood. I knew he had a keen interest in pets. He probably heard about my passion for taking care of things and offered me his pet’s leash.

I’ve never had a pet of my own. I have only seen others take care of pets. So, when the well-wisher handed me the pet’s leash, I had to learn how to handle it. I was a fast learner and put all my energy, effort, and time into learning and taking care of that pet. I got so invested that I started looking forward to things the pet might need, want, and wish for. I made a support group to make sure the pet received the best care. I would be watching some movie and suddenly remember; oh, my pet might need this. Quite often and quite consistently, I would go back and recheck with the support group I had created to help me take good care of my pet.

One day, the pet got a new caregiver. It’s only to help you out, I was told. Just a higher level to add to your existing support group. I was happy and continued to take care of my pet. Soon came another, when the first was gone, and they continued to come in and go as my bond with my pet grew stronger. I felt proud, my happiness had no boundaries as I saw my pet growing healthier and getting love and affection from everyone around. People around me appreciated my ways of taking care of my pet. Of course, that’s what I was supposed to do and I would go to any length to make sure my pet was happy.

People were noticing how passionately I was taking care of my pet and many came forward to ask if I would take care of theirs too. Some even offered the sun, the moon, and the stars. I neither had the time nor wanted to spare any risking my attention away from my pet. It needed my complete devotion, or so I thought. After all, it was ‘my’ pet!

One day, the well-wisher asked – How’s my pet? How do I trust you with it? It struck me a little hard – oh yes, it was his pet. Never mine! I felt a throbbing pain. I decided to give back the pet and walked away, half-heartedly.

Even though I walked away, I continued to keep checking on the pet. I was concerned, the pet was young and I knew it wouldn’t be the same. But I was happy it was getting along with a new set of caregivers.

Photo by Lauren Whitaker on Pexels.com

One day, several months later, the well-wisher came back and asked if I could take charge of the pet once again. I was worried for its safety and quickly gave in, though deep within I knew it would never be ‘my’ pet anymore.

The pet had grown up and I had to find newer ways to nurture it. My bond with the pet grew stronger and it was definitely making good progress. Within months, it was a much happier pet and was getting noticed by pet admirers. With more admirers and more appreciation showered upon, my joy doubled. I started pushing myself stronger, often stretching beyond my limits. There came many more ‘caregivers’ to ‘add to my support system’ but I saw them all leaving without much contribution.

Sometimes, that made me wonder and I eventually asked, “If you’re not happy with my ways of nurturing, please find someone whom you trust”. But I was told, “Oh, you’re the best. We have a bigger plan for you. We’re just trying to get you a few more pets.”

I trusted that and continued to push my limits. I could see through some of the support recruits’ growing grudge. That only got me worried about the quality of care my pet would get. My personal issues or feelings never mattered! But I invested in strengthening my shields for the sake of my pet. A few months later, I started noticing the foundation of a wall being laid out. When asked, I was told it’s for protection. I felt better. The wall grew bigger and wider and it was soon a cage.

I realized that’s for my pet. But why in the world would someone think of a cage when it was doing so well without one. They must have some plans, I thought. I decided to wait and watch to get a clearer picture. I had promised, not to leave my pet again, till it grew big enough to be independent.

One day, I saw my pet’s pictures in the support group. It was a new place and I never knew it was being taken there. It pained me to know I wouldn’t have known if they hadn’t put it out there, in the group. I realized; that my pet was growing up. It felt good that the pet could be taken around without me. I guess I did good.

Then, I saw the pet being taken away more often to meet newer admirers and caregivers. They seemed to like it even more. I realized; it hardly needed me. I realized the well-wisher hardly needed me with the pet. I realized; it was time to accept yet again – it was NEVER ‘my’ pet in the first place. I was only made to believe so, in the best interest of the pet. I took some time to make sure everything was in place for the pet to continue without me and said goodbye.

The pet, the well-wisher, and the support group, no one noticed.

ഡ്രൈവിംഗ് ലൈസൻസ് – Part 2

96-97 കാലഘട്ടത്തെ ഈ ആദ്യ സംരംഭം അന്ന് അങ്ങനെ അന്യം നിന്ന് പോയെങ്കിലും, വിട്ടില്ല ഞാൻ! ഡ്രൈവിംഗ് എന്ന ആഗ്രഹത്തെ ദിനോസർ മുട്ട പോലെ സൂക്ഷിച്ചു മനസ്സിൽ കുഴിച്ചുമൂടി തരം  കിട്ടുമ്പോഴൊക്കെ വീട്ടുകാരെ ഇമോഷണൽ ഡാമേജ് ചെയ്യാൻ വേണ്ടി മാത്രം പ്രയോഗിച്ചു വർഷങ്ങൾ കടന്നു പോയി. ഇതിനിടെ തൊട്ടടുത്തു തന്നെ താമസിക്കുന്ന അമ്മയുടെ ഒരു അനിയൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തു. കാര്യം എന്റെ അമ്മാവൻ ആണെങ്കിലും അതിനുള്ള പ്രായം ഇല്ലാത്തത്കൊണ്ടു വളരെ സ്നേഹാദരവോടെ എടാ പോടാ വിളിയായിരുന്നു ഞങ്ങൾ തമ്മിൽ. നെറ്റി ചുളിക്കണ്ട, ഇപ്പോഴും അങ്ങനെയൊക്കെ തന്നെ. അവർക്കില്ലാത്ത ബുദ്ധിമുട്ട് മറ്റുള്ളവർക്ക് വേണ്ടല്ലോ!

സത്യം പറഞ്ഞാൽ ചെറുപ്രായത്തിൽ തന്നെ ഞാൻ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായതിന്റെ ഒരു വിഷമവും അല്പം അസൂയയും കലർന്ന ആഗ്രഹം കൊണ്ടല്ലേ അവൻ വേഗം പോയി ലൈസൻസ് എടുത്തത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവനത് ഒരിക്കലും സമ്മതിക്കില്ലെങ്കിലും! രാവിലെ ഇൻസേർട്ട് ഒക്കെ ചെയ്തു ടിപ്പ് ടോപ്പ് ആയിട്ട് സൈക്കിൾ ചവിട്ടി നടന്നിരുന്ന ആൾ പെട്ടെന്ന് വണ്ടിയോടിക്കാൻ അച്ഛന്റെ വിശ്വാസം നേടിയെടുത്തു. അച്ഛൻ ആദ്യം ഒന്ന് രണ്ടു തവണ ഇവനെ വണ്ടി സ്റ്റാർട്ട് ചെയ്തു ഷെഡിൽ നിന്നിറക്കി ഗേറ്റിനു മുന്നിൽ കൊണ്ട് പാർക്ക് ചെയ്യാൻ സമ്മതിച്ചു. അതിനു തന്നെ നടക്കുന്ന പുകിൽ എഴുതി വിവരിക്കാൻ പറ്റില്ല. പിന്നെ ഒന്ന് രണ്ടു പ്രാവശ്യം കൂടെയിരുന്നു വണ്ടി ഓടിക്കാൻ സമ്മതിച്ചു. അതോടെ തീർന്നു. ആ വണ്ടിക്ക് പുതിയൊരു സാരഥിയായി അച്ഛനു ആകെ വിശ്വാസം പിന്നെ അവനായിരുന്നു. അതിൽ എനിക്ക് നല്ല പ്രതിഷേധവും അസൂയയും വിഷമവും ഒക്കെ ഉള്ളത്കൊണ്ട് പിന്നെ തക്കം നോക്കി ഇടയ്ക്കിടെ അവനു പണികൊടുക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരൊറ്റ പ്രാവശ്യം വണ്ടിയിൽ അച്ഛനും ഇവനുമൊപ്പം യാത്ര ചെയ്തപ്പോ ഞാൻ ശ്രദ്ധിച്ച ഒരു വിഷയം, അച്ഛനെക്കാളും പതുക്കെയാ ഇവനതോടിച്ചിരുന്നത്! സ്വതവേ നാൽപ്പതിൽ കൂടുതൽ സ്പീഡ് എടുക്കില്ലാത്ത വണ്ടി ഇദ്ദേഹം മുപ്പതിലാണ് ഓടിച്ചിരുന്നത്. ചുമ്മാതല്ല അച്ഛന് ഇത്രയ്ക്ക് ധൈര്യം! ഇതിലും വേഗം ഞാൻ നടന്നെത്തും. അതോടെ എന്റെ പ്രശ്നം തീർന്നു. മുപ്പതിൽ വണ്ടിയോടിച്ചു നാട്ടുകാരെ ബോറടിപ്പിക്കാൻ എന്നെക്കൊണ്ടാവില്ല! മാത്രമല്ല വളരെ പെട്ടെന്ന് തന്നെ ആൾക്ക് ദുബായിൽ ജോലി കിട്ടി നാട് വിട്ടു. അതോടെ ഞാൻ ഹാപ്പി. പക്ഷെ വണ്ടീടെ കാര്യത്തിൽ അച്ഛൻ എന്നെക്കാളും അവനെ വിശ്വസിച്ചിരുന്നത് ഞാൻ ഇപ്പോഴും അല്പം അസൂയയോടെ ഓർക്കുന്നു!

അധികം താമസിയാതെ അതിലും വല്യ ഒരു സംഭവത്തിലേക്ക് കടന്നു ജീവിതം ബിസിയായിപ്പോയി. ചെറുതായിട്ട് ഒരു കല്യാണം കഴിച്ചു. അത് ഇതിലും വല്യൊരു കഥ ആയത് കൊണ്ട് ഇവിടെ പറഞ്ഞു ബോറടിപ്പിക്കില്ല. എന്തായാലും ഒരു കല്യാണവും കൊച്ചും ഒക്കെയായി കുറച്ചു വർഷങ്ങൾ അങ്ങനെ പോയി. ഇതിനിടെ കാൻസറിന്‌ കീഴടങ്ങി അച്ഛൻ ഞങ്ങളെ വിട്ടുപോയി ഞങ്ങൾ എറണാകുളത്തേക്ക് താമസം മാറ്റി.

എറണാകുളത്തെ താമസം എനിക്ക് പണ്ടേ വല്യ ഇഷ്ടമുള്ള കാര്യമാണ്. ഒരു അനക്കവുമില്ലാത്ത കുഞ്ഞു പറവൂർ നിന്ന് അടിപൊളി സിറ്റി ലൈഫ് പ്രതീക്ഷിച്ചു കൊച്ചിയിലെത്തിയ എനിക്ക് പക്ഷെ തെറ്റി! ഫെവിക്കോൾ പോലെ എന്നെ പറ്റിപ്പിടിച്ചിരിക്കുന്ന കൊച്ചൊന്നു വലുതായാലെ എനിക്ക് പറന്നു നടക്കാൻ പറ്റൂ എന്ന തിരിച്ചറിവ് എന്നെ ശരിക്കും പിടിച്ചുലച്ചു! കാര്യം പുത്രൻ എന്നെ വിട്ടു മാറി നിക്കില്ലെങ്കിലും അമ്മ കൂടെ ഉള്ളത് കൊണ്ട് അല്പം ആശ്വാസം!

ആദ്യത്തെ കഥയിലെ ഹീറോ, നമ്മുടെ അംബാസ്സഡറിന്റെ കാര്യം പറയാൻ വിട്ടു. അച്ഛൻ പോയേപ്പിന്നെ അച്ഛന്റെ അനിയൻ പറവൂർ വരുമ്പോ അതോടിക്കാൻ കുറച്ചു ശ്രമം നടത്തി. പുള്ളീടെ ചെറുപ്പത്തിൽ, പണ്ടത്തെ ഡ്രൈവർ ഉള്ളപ്പോ തന്നെ പുള്ളി അതോടിക്കാൻ ശ്രമം നടത്തിയിരിക്കണം. അച്ഛന് ശേഷം ആ വണ്ടി അല്പമെങ്കിലും വഴങ്ങിയത് കുഞ്ഞച്ചനോടാണ്. പക്ഷെ ഒന്നുരണ്ടു പ്രാവശ്യം നടുവഴിയിൽ വെച്ച്  വണ്ടി നല്ല പണി തന്നു. ഏറ്റവും ബിസിയായ  നടുറോട്ടിൽ വണ്ടി അതോടെ പുള്ളിയും കൈവിട്ടു. അങ്ങനെ വണ്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി. ഡ്രൈവിംഗ് അറിയാത്ത പ്രദീപിനെ ഇതിൽ കുടുക്കി പണി കൊടുക്കണ്ട എന്ന് വല്യച്ചനും കുഞ്ഞച്ചനും പറഞ്ഞു. ഞാൻ പണ്ടേ സുല്ലിട്ട കൊണ്ട് അതിനപ്പുറം ചിന്തിച്ചില്ല. മാത്രമല്ല ഡ്രൈവിംഗ് ചെയ്യാതെ ടച്ച് വിട്ടുപോയി (എന്ന് ഒരു ഡീമ്പിനു പറയാല്ലോ). ഞങ്ങൾ എറണാകുളത്തേക്ക് വരുന്നതിനു മുൻപ് ആ വണ്ടി കൊടുത്തു. അങ്ങനെ ഞങ്ങളുടെ അംബാസഡറിന് മോക്ഷം കിട്ടി.

എറണാകുളത്തേക്ക് താമസം മാറുന്നതിനു തൊട്ടു മുന്നേ വണ്ടിയെടുക്കാൻ തീരുമാനം എടുത്ത് എന്റെ ഭർത്താവ്  അതിനുള്ള തയ്യാറെടുപ്പ് തുടങ്ങി. ആദ്യത്തെ കടമ്പ ലൈസൻസ് ആണല്ലോ. പുഷ്പം പോലെ പുള്ളി ആ കടമ്പ കടന്നു ലൈസൻസ് എടുത്തു. സിറ്റിയിൽ സെറ്റിൽ ആയുടനെ പോയി വണ്ടി ബുക്ക് ചെയ്തു. ഒരു കറുത്ത സാൻട്രോ. ഉള്ളത് പറയാല്ലോ, അതൊരു ഉഗ്രൻ വേണ്ടിയായിരുന്നു, കാര്യം അംബാസഡറിന്റെ ഗാംഭീര്യമോ സീറ്റിംഗ് കപാസിറ്റിയോ ഒന്നും ഇല്ലെങ്കിലും പവർ സ്റ്റീയറിങ്ങും സെൻട്രൽ ലോക്കിങ്ങും എയർ കണ്ടീഷനും എയർ ബാഗുകളും ഒക്കെയായി ഒരു ഒന്നൊന്നര പുത്തൻ വണ്ടി അങ്ങനെ വീട്ടിലെത്തി. ഇനിയാണ് അടുത്ത പർവ്വം!

ഈ പുത്തൻ വണ്ടിയിലാണ് പ്രദീപ് ശരിക്കും വണ്ടിയോടിച്ചു പഠിക്കുന്നത്. തുടക്കത്തിൽ ഡ്രൈവറെ വാടകയ്ക്ക് എടുത്തായിരുന്നു യാത്രയൊക്കെ. പിന്നെ ചേന്ദമംഗലത്തു എത്തുമ്പോഴൊക്കെ ആശാനെ വരുത്തി കൂടെ ഓടിച്ചു പരിശീലിച്ചു തുടങ്ങി.  അങ്ങനെയൊരിക്കൽ ഒരു വൈകുന്നേരം പ്രദീപ് ഡ്രൈവിംഗ് ക്ലാസ് കഴിഞ്ഞു വന്നു എന്നെപ്പിടിച്ചു ഡ്രൈവിംഗ് സീറ്റിലിരുത്തി. ഞാൻ പണ്ടേ ലൈസൻസ് എടുത്തിട്ടുണ്ടെന്നു ആശാനോട് വിടുവാ പറഞ്ഞതാണ്. കയ്യിലിരുന്ന പുത്രനെ അവന്റെ അച്ഛനെ ഏൽപ്പിച്ചു ഞാനല്പം അമ്പരപ്പോടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.

പലതും ഓർമ്മ വന്നെങ്കിലും ഒക്കെ മായ്ച്ചു കളഞ്ഞു ആശാനേ നോക്കി പുഞ്ചിരിച്ചു സ്റ്റീറിങ്ങിൽ കൈ വെച്ചു. സ്വയം ഒന്ന് ബൂസ്റ്റ് ആവാൻ ആ പഴയ അംബാസഡർ കാറിനെ മനസ്സിൽ ധ്യാനിച്ച് വണ്ടിയുടെ ഡാഷ്‌ബോർഡ് ഒന്നുകൂടി നോക്കി. ജാമ്പവാന്റെ കാലത്തെ അംബാസിഡർ ഓടിച്ച എന്നോടാ ഈ ചീള് വണ്ടി ഓടിക്കാൻ പറയുന്നത് എന്ന് ചെറുതായി ഒന്ന് അഹങ്കരിച്ചോ എന്ന് സംശയം ഇല്ലാതില്ല. പ്രദീപ് ഓടിക്കുമ്പോ ഇത് സ്റ്റാർട്ട് ചെയ്യുന്നത് കണ്ടത് കൊണ്ട് സ്റ്റാർട്ട് ചെയ്യൽ അത്ര വലിയ ഒരു സംഭവമായില്ല. ആദ്യം ഒന്ന് ചാടി ഓഫായിപ്പോയെങ്കിലും, വർഷങ്ങളായി ഡ്രൈവ് ചെയ്യാതെ ടച്ച് വിട്ടുപോയതാണെന്ന് പറഞ്ഞു വീണ്ടും സ്റ്റാർട്ട് ആക്കി.  

ഒന്ന് രണ്ടു തവണ പാളി, പിന്നെ വണ്ടി സ്റ്റാർട്ട് ആയി, ഒന്ന് മുന്നോട്ടെടുത്തു പെട്ടെന്ന് ബ്രേക്ക് ഇട്ടു വണ്ടി നിർത്തി. എന്റെ മുഖത്തെ അഹങ്കാരം കണ്ടിട്ടാവാം, ആശാനെനിക്കൊരു ചെറിയ പണി തന്നു, കൊള്ളാല്ലോ ടച്ചൊന്നും പോയിട്ടില്ല നമുക്കൊന്ന് വടക്കുംപുറം ജംഗ്ഷൻ വരെ ഓടിച്ചു വരാം എന്നായി. കാര്യം ഒരു കിലോമീറ്റർ പോലുമില്ല വീടിന്റെ ഗേറ്റിൽ നിന്നും ഈ പറഞ്ഞ ജംഗ്ഷനിലേക്ക്. പക്ഷെ അതോടെ എന്റെ മുഖത്തെ ചോര മൊത്തം വാർന്നു പോയി.

സ്വതവേ ചെറിയൊരു വഴി. ബസ് റൂട്ടാണെങ്കിലും, കഷ്ടിച്ച് രണ്ടു വണ്ടികൾക്ക് വളരെ രമ്യതയിൽ മാത്രം പോകാൻ പറ്റുന്ന വീതിയെ ആ വഴിക്കുള്ളു. അതിലൂടെ പ്രൈവറ്റ് ബസ്സോടിക്കുന്നത് കണ്ടാൽ അമ്മച്ചിയാണേ വഴിയിലൂടെ നടക്കാൻ ഉള്ള ധൈര്യം പോലും ചോർന്നു പോകും. അതിലൂടെയാണ് എന്നോട് വണ്ടിയോടിക്കാൻ ഈ കാലമാടൻ (സോറി, ഇത്തരം സന്ദർഭങ്ങളിൽ ആഗ്രഹിച്ചില്ലെങ്കിലും, ഇങ്ങനെ സംബോധന ചെയ്തുപോകും. ആശാനിതു വായിക്കുന്നുണ്ടെങ്കിൽ ക്ഷമിച്ചേക്ക്!)  പറയുന്നത്. എന്തൊരു പ്രോത്സാഹനം!!! എന്റെ നല്ല സ്വഭാവത്തിനാണെങ്കിൽ ഞാൻ ആ നിമിഷം വണ്ടിയിൽ നിന്നിറങ്ങിപ്പോയേനെ. പക്ഷെ അന്ന് ഞാൻ പെട്ടു പോയി ഗയ്‌സ്!

സ്വന്തം ജീവനിൽ കൊതിയില്ലെങ്കിലും ചുറ്റുമുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും സർവോപരി രൊക്കം കാശു കൊടുത്തു വാങ്ങിയ വണ്ടിയുടെയും കാര്യം ഓർത്താണ് ടെൻഷൻ. പോരാത്തതിന് എന്റെ കയ്യിലിരിപ്പ് വെച്ച് വണ്ടിയെങ്ങാനും തട്ടിയാൽ പിന്നെ ജീവിതകാലം മുഴുവനും ഭർത്താവിന്റെ കളിയാക്കൽ കേൾക്കേണ്ടി വരും!

ഒരു ധൈര്യത്തിന് പ്രദീപിനെ കൂടെ കൂട്ടാം എന്ന് വെച്ചാൽ, കയ്യിലിരിക്കുന്ന ഒരു വയസ്സ് തികയാത്ത പുത്രനെയും കൂടെ കൂട്ടേണ്ടി വരും. അത്ര വല്യ റിസ്ക് എടുക്കാൻ പറ്റാത്ത കൊണ്ട്, പടച്ചോനേ ഇങ്ങളെ ങ്ങള് തന്നെ കാത്തോളീ എന്ന് മനസ്സിൽ വിചാരിച്ചു വണ്ടി ഞാൻ മുന്നോട്ടെടുത്തു. നാട്ടുകാരുടെ ഭാഗ്യത്തിന് ബസ്സും ആളും ഒന്നും ഇല്ലാത്ത സമയം ആയിരുന്നു അത്. അങ്ങനെ വളരെ സാഹസികമായി വണ്ടി വടക്കുംപുറം ജംഗ്ഷൻ വഴി പോയി തിരിച്ചു വീടിന്റെ ഗേറ്റിനു മുന്നിൽ എത്തിയപ്പോ കുറച്ചു കൂടി ഓടിച്ചിട്ട് വരാം എന്നായി ആശാൻ. കൊച്ചിന്റെ കാര്യം പറഞ്ഞു മുങ്ങാമെന്നു വെച്ചപ്പോ, ഭർത്താവിന് ഒടുക്കത്തെ പ്രോത്സാഹനം. നീ പോയി ഓടിച്ചിട്ട് വാ എന്നായി. അതോടെ തീർന്നു. 

രണ്ടു കിലോമീറ്റർ കഴിഞ്ഞപ്പോ ഇനീം രണ്ടു കിലോമീറ്റർ കൂടി ഓടിക്കാം എന്നായി ആശാൻ. ഞാൻ അപ്പോഴേ തീർത്തു പറഞ്ഞു പറവൂർ ഞാൻ ഓടിക്കില്ല ബസ്സും ലോറിയുമൊക്കെ വരുന്നത് കണ്ടാൽ എന്റെ കൈ വിറയ്ക്കും എന്നൊക്കെ. ആര് കേൾക്കാൻ! അങ്ങനെ പറവൂർ വഴി, ചെറായി, ഞാറക്കൽ, പിന്നേതൊക്കെയോ വഴി വന്നെത്തിയത് എറണാകുളം കച്ചേരിപ്പടിയാണ്. ബ്ലോക്കിൽ വണ്ടി നിന്നപ്പോഴാണ് സമയം നോക്കുന്നത് – അഞ്ചര മണി! പിന്നെ ചുറ്റും നോക്കി. ആഹാ എത്ര മനോഹരം. എറണാകുളത്തെ ഏറ്റവും തിരക്കേറിയ സ്ഥലത്തു കൃത്യ സമയത്തു തന്നെ എന്നെ എത്തിക്കാൻ എങ്ങനെ ഇയാൾക്ക് മനസ്സുവന്നു? ആ സമയത്തെങ്ങാനും എന്റെ BP നോക്കിയിരുന്നെങ്കിൽ അപ്പൊ എന്നെപ്പിടിച്ചു അഡ്മിറ്റ് ചെയ്തേനെ. ഹോ ടെൻഷൻ എന്നൊന്നും പറഞ്ഞാൽ പോരാ. ജീവന്മരണ പോരാട്ടത്തിൽ ആയിരുന്നു ഞാൻ. ഏതാണ്ടൊരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞു ഗേറ്റിനു മുന്നിൽ എത്തിയപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. വണ്ടിയിൽ നിന്നും ഇറങ്ങുമ്പോഴും എന്റെ കയ്യും കാലും വിറയ്ക്കുകയായിരുന്നു. എന്റെ മുഖത്തെ വിളർച്ച കണ്ടു ദീപു ഒന്ന് സന്തോഷിച്ചു കാണും. എനിക്കോ പറ്റില്ല, ആശാനെങ്കിലും ഇവൾക്ക് ഇങ്ങനെ ഒരു എമണ്ടൻ പണി കൊടുത്തല്ലോ എന്നാവും മനസ്സിൽ.

ഭാഗ്യത്തിന് കുറെ മണിക്കൂറുകൾ കൂടി എന്നെ കണ്ടു സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന പുത്രനെ എടുത്തു ഞാൻ വേഗം വീട്ടിൽ കേറി. അന്ന് രാത്രി ഞാൻ കണ്ട ദുഃസ്വപ്നങ്ങൾക്ക് ഒരു കയ്യും കണക്കുമില്ല! അച്ഛനെങ്ങാനും തന്ന പണിയാണോ എന്ന് പോലും ഓർത്തുപോയി. അടുത്ത ദിവസം വൈകീട്ട് വീണ്ടും ഇതേ യുദ്ധം. ഇത്തവണ പുള്ളി റൂട്ടോന്നു മാറ്റിപ്പിടിച്ചു – വരാപ്പുഴ പാലം വഴിയാക്കി. അന്നും കൃത്യം അഞ്ചരയ്ക്ക് ഞങ്ങൾ കച്ചേരിപ്പടി ബ്ലോക്കിൽ പെട്ടു. അന്ന് ഞാൻ പുള്ളിയോട് വളരെ മൈൽഡ് ആയിട്ട് പറഞ്ഞു എന്നോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ ആശാനേ എന്തിനാ ഇങ്ങനെ തീ തീറ്റിക്കുന്നെ എന്ന്. ആശാൻ മറുപടി ഒരു ചിരിയിൽ ഒതുക്കി വണ്ടി എടുക്കാൻ പറഞ്ഞു. എന്തായാലും ഒരു ദിവസം കൂടി ഈ സർക്കസ് തുടർന്നു. അപ്പോഴേക്കും എന്തോ കാരണത്താൽ ഞങ്ങൾ തിരിച്ചു സിറ്റിയിലേക്ക് പോന്നു.

വീട്ടിൽ എത്തിയപാടെ ഭർത്താവ് വിവരങ്ങൾ ഒക്കെ വള്ളി പുള്ളി തെറ്റാതെ എന്റെ അമ്മയോട് ഒപ്പിച്ചു. പിന്നെ അമ്മയുടെ വക പ്രോത്സാഹനം. ഇവനെ ഞാൻ നോക്കാം, നിങ്ങൾ രണ്ടും കൂടി തിരക്കില്ലാത്ത സമയത്തു ഈ റോഡിൽ ഓടിച്ചു പടിക്ക് എന്നായി. കാര്യം രാത്രി മിക്കപ്പോഴും അവനെ ഉറക്കിയിട്ട്  പ്രദീപിന് വണ്ടി ഓടിച്ചു പഠിക്കാൻ കൂട്ടായി ഞാനും ഇരിക്കാറുണ്ട്. കാര്യം എന്റെ ഉള്ളിൽ ടെൻഷൻ ആണെങ്കിലും ഒരാൾക്കെങ്കിലും ഓടിക്കാൻ പഠിക്കണമല്ലോ എന്നോർത്തു ഞാൻ മിണ്ടാതെ സൈഡ് സീറ്റിൽ ഇരുന്നു ബ്രേക്ക് ഇടും. ഈ സംഭവം കഴിഞ്ഞ പിന്നെ ഒരു റൌണ്ട് പ്രദീപ് ഓടിച്ചു കഴിഞ്ഞാൽ വണ്ടി എനിക്ക് തന്നു എന്നെക്കൊണ്ട് ഓടിപ്പിക്കും. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്.

കാര്യം രാത്രി പത്തു മണി കഴിഞ്ഞാണ് ഞങ്ങളുടെ ഈ അങ്കപുറപ്പാട്. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഗാന്ധിനഗറിൽ ഒരു ഫ്ലാറ്റിലാണ്. ആ റോഡിൽ പകൽ പോലും അധികം വണ്ടികളും ആളുകളും കാണില്ല. രാത്രി സമയത്തു തെരുവ് നായ്ക്കളെ മാത്രം കാണാം. എന്നാലും പ്രദീപിന്റെ നിർത്താതെയുള്ള ഇടം വലം ക്ലച്ച് ബ്രേക്ക് ഗിയർ വിളികൾ പലപ്പോഴും അച്ഛനെ വെല്ലുന്ന തരത്തിൽ ആയിരുന്നു. ഇവിടെയും ഒരു രാത്രി ഒരു സൈക്കിളുകാരൻ മുന്നിൽ, വീണ്ടും പഴയ അരക്കിലോമീറ്റർ, ബ്രേക്ക് കഥ തുടർന്നു. അതോടെ നിർത്തി രണ്ടാം അങ്കം. അന്നെനിക്ക് ഉറപ്പായി ഇക്കാര്യത്തിൽ അച്ഛനെക്കാളും കഷ്ടമാണ് ഭർത്താവെന്ന്! അച്ഛൻ അന്ന് ഇതുകണ്ട് മനസ്സ് നിറഞ്ഞു ചിരിച്ചു കാണും. നിനക്ക് അങ്ങനെ തന്ന് വേണം എന്ന്! പിന്നീട് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്, ഈ മനുഷ്യൻ ആദ്യമായി വണ്ടിയോടിച്ചു പഠിക്കുമ്പോ പേടിക്കാതെ കൂടെയിരുന്നു പ്രോത്സാഹിപ്പിച്ചതിനു പകരം ഞാനും മുന്നോട്ട്, പിന്നോട്ട്, ക്ലച്, ബ്രേക്ക് ഗിയർ മിറർ എന്നൊക്കെ പറഞ്ഞു പേടിപ്പിക്കണമായിരുന്നു എന്ന്. വൈകിപ്പോയി.

നാട്ടിലെപ്പോലെയല്ല ഇവിടെ. എവിടെ പോകാനും വരാനും ധാരാളം ഓട്ടോ. പോരാത്തതിന് വിളിച്ചു പറഞ്ഞാൽ ഉടനെ ടാക്സി എത്തും. ഇത്രേം മതി എനിക്ക്. ഫ്ലാറ്റിന്റെ ഗേറ്റിൽ നിന്നാൽ ഓട്ടോ കിട്ടുമ്പോ ഇത്രേം കഷ്ടപ്പെട്ട് വണ്ടി ഓടിച്ചു സമയം കളയണ്ട കാര്യമില്ല എന്നായി ഞാൻ. മാത്രമല്ല, ഒരു കണക്കിന് നന്നായി. പിന്നീട് കുറച്ചു വർഷങ്ങൾക്ക്  സ്ഥിരമായി വരുന്ന വിരുന്നുകാര് പിക്ക് ചെയ്യാനും ഡ്രോപ്പ് ചെയ്യാനും ഭർത്താവ് തന്നെ പോകേണ്ടി വന്നു. ഞാൻ കൂടെ സൈഡിൽ ഇരുന്നാൽ മതിയല്ലോ. എങ്ങനെ എന്റെ മധുരമായ പ്രതികാരം. അധികം വൈകാതെ ഫ്ലാറ്റ് മാറി. വീണ്ടും പിക്കപ്പ് ഡ്രോപ്പ് പ്രദീപിന്റെ തലയിൽ തന്നെ. കുറച്ചു കഴിഞ്ഞപ്പോൾ ആദ്യത്തെ ത്രില്ലൊക്കെ പോയി, പ്രദീപിനും ഡ്രൈവിംഗ് ഒരു തലവേദനയായി മാറിത്തുടങ്ങി. വണ്ടി മാറ്റി, ഒരു ഡ്രൈവറെയും വെച്ചു. രണ്ടു പേർ വന്നു പോയപ്പോൾ അതും നിന്നു. അങ്ങനെ കുറച്ചു വർഷങ്ങൾ പോയി, വീണ്ടും പ്രദീപ് തന്നെ സാരഥിയായി.

രണ്ടായിരത്തി പതിനാലോടു കൂടി സിറ്റിയിൽ യൂബറും ഒലയും വന്നതോടെ എന്റെ അഹങ്കാരം വീണ്ടും കൂടി. പിന്നെ ഞാനായി എന്റെ പാടായി. 24 മണിക്കൂറും ഫോണും തോണ്ടിയിരിക്കുന്ന ഞാൻ അങ്ങനെ വീണ്ടും ഇൻഡിപെൻഡന്റ് ആയി. അന്നുമുതൽ ഇന്നേവരേക്കും എന്റെ ആദ്യത്തെ ഓപ്ഷൻ ഒലയും യൂബറും തന്നെ. ഒരു ഒന്നൊന്നര കൊല്ലം മുന്നേ നാട്ടിൽ ഓട്ടോമാറ്റിക്, ഇലക്ട്രിക്ക് വണ്ടികളുടെ ഒഴുക്ക് തുടങ്ങിയ സമയം.

അപ്പോഴേക്ക് ജീവിതത്തിലും കുറെ മാറ്റങ്ങൾ വന്നു. പുത്രൻ പന്ത്രണ്ടാം ക്ലാസ്സിൽ, ഞാൻ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയിൽ, ഭർത്താവ് അത്യാവശ്യം കുറെ പരസ്യങ്ങളിലും സിനിമകളിലും മറ്റും അഭിനയം. എനിക്കാണെങ്കിൽ എഴുത്തു തലയ്ക്ക് പിടിച്ചു എന്ത് കണ്ടാലും കേട്ടാലും എഴുതിത്തള്ളുന്ന അവസ്ഥ. ഒരു ഓട്ടോമൊബൈൽ ബ്രാൻഡ് കൈകാര്യം ചെയ്യുന്ന മാർക്കറ്റിംഗ് ഏജൻസിയുടെ സ്ട്രാറ്റജിസ്റ്റ് എന്ന നിലയ്ക്ക് കോമ്പറ്റിഷൻ കൃത്യമായി നിരീക്ഷിക്കാനുള്ള ചുമതല എനിക്കായിരുന്നു. ബ്രാൻഡിന് വേണ്ടി ഒരു പുതിയ ക്യാമ്പയിൻ തട്ടിക്കൂട്ടുന്നതിനിടയിൽ തോന്നിയ ഒരു ചോദ്യം ആണ് എന്തുകൊണ്ട് ഇപ്പോഴും women drivers നെ മലയാളികൾ തരം താഴ്ത്തി കാണുന്നു എന്നത്.

അതിന്റെ പുറകെ പോയപ്പോൾ ആദ്യം എന്റെ ടീം മേറ്റ് എന്നോട് ചോദിച്ചത് ഓട്ടോമാറ്റിക് വണ്ടിയാണെങ്കിൽ ഞാൻ ഓടിക്കുമോ എന്നാണ്. കാര്യം പ്രായത്തിന്റെ കൂടെ ബസ്സിനോടും ലോറിയോടും ഉള്ള ഭയവും കൂടിയേ ഉള്ളു. പോരാത്തതിന് വീണ്ടും അരക്കിലോമീറ്റർ, ബ്രേക്ക് കഥയിൽ അന്നുണ്ടായിരുന്ന ക്ഷമ ഇപ്പോൾ എനിക്കില്ല. ഒരു കുടുംബം കലക്കി വണ്ടിയോടിക്കേണ്ട കാര്യം ഇല്ലല്ലോ എന്ന് പറഞ്ഞു ഞാൻ ഒഴിവായി. എന്നെത്തന്നെ ആശ്വസിപ്പിക്കാനായി ഞാൻ സ്വയം കണ്ടുപിടിച്ച ചില ഒഴിവുകഴിവുകൾ ആണ് പലതും എന്ന് ഞാനും പതുക്കെ ഉൾക്കൊള്ളാൻ തുടങ്ങി. ഒരു ടൈംപാസിന് ചോദിച്ചതാണെങ്കിലും, കൃത്യം ആ സമയത്തു തന്നെ ഒരു വണ്ടി വാങ്ങുന്ന കാര്യം ആലോചിച്ചു തുടങ്ങി. എന്തായാലും തുനിഞ്ഞിറങ്ങി, ഇനി ഓട്ടോമാറ്റിക് മതി എന്ന് ഞാനും കട്ടയ്ക്ക് നിന്നു. അതിൽ വല്യ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും എന്റെ വാശി അറിയാവുന്നത് കൊണ്ടും എന്റെ arguments അത്യാവശ്യം വിവരത്തിൽ പൊതിഞ്ഞതു കൊണ്ടും അങ്ങനെ ഞങ്ങൾ ഒരു ഓട്ടോമാറ്റിക് നിസ്സാൻ വാങ്ങി.

അവിടെയും വന്നു ഒരു ലൈസൻസ് പ്രശ്‍നം. കോവിഡിന് തൊട്ടു മുന്നേ വർക്ക് ഷോപ്പിൽ സ്ഥിരതാമസമാക്കിയ ഞങ്ങളുടെ ഐ20 ഞങ്ങൾ കൊടുത്തു. പിന്നെ ലോക്കഡൗണും യൂബറും  ടാക്സിയും ശീലമായതുകൊണ്ട് വണ്ടി വാങ്ങുന്ന കാര്യമേ ആലോചിച്ചില്ല. ഇതൊക്കെ കഴിഞ്ഞു വണ്ടി ബുക്ക് ചെഹ്റ് ഡെലിവറി എടുക്കാൻ ഒരാഴ്ച ബാക്കിയുള്ളപ്പോഴാണ് പ്രദീപ് ലൈസൻസ് തപ്പി എടുക്കുന്നത്. അത് തൊട്ടു മുന്നത്തെ വർഷം expire ആയിരുന്നു. വീണ്ടും ബിജുമേനോനെ ഓർമ്മ വന്നു – അടിപൊളി! പിന്നെ ഒരു ഓട്ടപ്രദക്ഷിണം ആയിരുന്നു. ഒരാഴ്ച കൊണ്ട് എങ്ങനെയൊക്കെയോ ലൈസൻസ് പുതുക്കി വണ്ടി ഡെലിവറി എടുത്തു.

വണ്ടി വാങ്ങിയതിൽ പിന്നെ അതിൽ യാത്ര ചെയ്യാനുള്ള അവസരം തീരെ കുറവായിരുന്നു. ജോലിത്തിരക്കും  പ്രദീപിന് ഓട്ടോമാറ്റിക് ഓടിച്ചു ശീലിക്കാനുള്ള സൗകര്യക്കുറവും ആകെക്കൂടി അടുത്ത ആറുമാസത്തിൽ ആകെ രണ്ടോ മൂന്നു പ്രാവശ്യം മാത്രമേ അതോടിയുള്ളു. അപ്പോഴേക്ക് പുത്രന് പതിനെട്ടു തികഞ്ഞു, അവൻ രാജ്യം വിട്ടു പുറത്തേക്ക് പഠിക്കാൻ പോകാൻ തീരുമാനിച്ചു. ഞാനും ജോലി രാജിവെച്ചിരിക്കുന്ന സമയം. അപ്പോഴേക്ക് വണ്ടി അത്യാവശ്യം ഓടിച്ചു ഓട്ടോമാറ്റിക്കിന്റെ സുഖം പിടിച്ചു പ്രദീപ്. ഒരു ദിവസം വെറുതെ പുത്രന് ലൈസെൻസിന്റെ കാര്യം അന്വേഷിക്കാൻ  അടുത്തുള്ള ഡ്രൈവിംഗ് സ്കൂളിൽ ചെന്നപ്പോൾ അവന്റെ ക്ലാസ് ബുക്ക് ചെയ്തതിനൊപ്പം ചുമ്മാ ഞാൻ ചോദിച്ചു നോക്കി ഓട്ടോമാറ്റിക് വണ്ടി ഓടിച്ചു ലൈസൻസ് എടുക്കാൻ പറ്റുമോ എന്ന്. അതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.

അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടാവില്ല എന്ന ധൈര്യത്തിൽ ആണ് ഞാൻ ചോദിച്ചത്. പക്ഷെ അത് പാട്ടും എന്ന് പറഞ്ഞപ്പോൾ അപ്പോഴത്തെ ഒരു ആവേശത്തിൽ ഞാനും ചേർന്നു ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ. 96 ലോ മറ്റോ എടുത്ത എന്റെ ലൈസൻസ് എന്നോ expire ആയിരുന്നു. അതിനി പുതുക്കാൻ പറ്റില്ല. മാത്രമല്ല, വണ്ടിയോടിക്കാൻ അറിയാതെ ചുമ്മാ ലൈസൻസ് പുതുക്കിയിട്ടു കാര്യം ഇല്ലല്ലോ. വീണ്ടും അത് പെട്ടിക്കകത്തു വെച്ച് താലോലിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു. 

പണ്ടത്തെപ്പോലെയല്ല. ലൈസൻസ് ഒക്കെ വളരെ സ്ട്രിക്ട് ആയിട്ടുണ്ട് ഇപ്പോൾ. ആദ്യം ലേണേഴ്‌സ് എടുക്കണം. ഒരു പരീക്ഷ എഴുതിയിട്ട് ഇരുപത്തഞ്ചു കൊല്ലത്തിനപ്പുറം ആയിട്ടുണ്ടാവും. ഇതിപ്പോ പുത്രനൊപ്പം, തന്നെ പഠിച്ചാണ് പരീക്ഷയ്ക്ക് പോകുന്നത്. ആകെ ടെൻഷൻ. ഇത് പാസായില്ലെങ്കിൽ ഒരു വശത്തു അവന്റെം കൂടി ട്രോളുകൾ സഹിക്കണം. ഇനി പാസായാൽ അടുത്ത കടമ്പയിലേക്ക് കാലു വെക്കണം. ഞാൻ വീണ്ടും പെട്ടു ഗയ്‌സ്! എന്തായാലും പുത്രനും ഞാനും കൂടി ആദ്യത്തെ അറ്റംപ്റ്റിൽ തന്നെ ലേണേഴ്‌സ് പാസ്സായി.

ആകെ ഒരു സമാധാനം, ഞാൻ അടുത്തുള്ള പോപ്പുലർ മാരുതിയിൽ ആണ് പഠിക്കാൻ ചെല്ലുന്നത്. ഇവിടെ സിമുലേഷൻ ആണ് ആദ്യത്തെ 5 ക്ലാസ്. അതിൽ അവർക്ക് ഒരു ഐഡിയ കിട്ടും എന്നെക്കൊണ്ട് ഇത് പറ്റുമോ ഇല്ലയോ എന്ന്. പ്രായം കൊണ്ടും മകനോടൊപ്പം ലൈസൻസ് എടുക്കാൻ പോകുന്നു എന്ന കൗതുകം കൊണ്ടും ഇവിടത്തെ ആശാന്മാർ വളരെ chill ആയിരുന്നു. പുത്രൻ എന്തായാലും ഗിയർ  ഉള്ള വണ്ടിയിൽ തന്നെ പഠിക്കും എന്ന് തീരുമാനിച്ചിരുന്നു. അതാണത്രേ ഒരു ത്രില്ല്. ആയിക്കോട്ട്. എനിക്ക് ത്രില്ല് കുറച്ചു മതി എന്ന് ഞാനും.

സിമുലേഷൻ ക്ലാസ്സിൽ ഓരോ ദിവസവും ആശാന്മാർ മാറി മാറി ചോദിച്ചു പറഞ്ഞു നോക്കി ഗിയർ ഉള്ള വണ്ടിയിൽ പഠിച്ചാൽ ഓട്ടോമാറ്റിക്കും ഓടിക്കാം എന്ന്. ഞാൻ അണുകിട വിട്ടു കൊടുത്തില്ല. എനിക്ക് ഓട്ടോമാറ്റിക്കിൽ മതി എന്ന് ഞാനും. അവസാനത്തെ സിമുലേഷൻ ക്ലാസ്സിൽ ആശാന് കാര്യം മനസ്സിലായി – ഒരു uphill സിമുലേഷൻ ആയിരുന്നു. ഗിയറും, ക്ലച്ചും, ബ്രേക്കും എല്ലാം കൂടി എന്റെ കയ്യിൽ ഒതുങ്ങുന്നില്ല. അതോടെ പുള്ളി സീൻ പിടികിട്ടി. ഇനി ഈ പ്രായത്തിൽ വെറുതെ എന്റെ BP കൂട്ടണ്ട എന്ന് വെച്ച് പുള്ളി ആ ക്ലാസ് അങ്ങ് കാൻസൽ ചെയ്തു. ഓട്ടോമാറ്റിക് വണ്ടിയുടെ സിമുലേഷൻ ഇല്ലത്രെ. എന്നാൽ വേണ്ടെന്നു ഞാനും വെച്ചു.

അപ്പോഴേക്ക് ലേണേഴ്‌സ് എടുത്തിട്ട് ഒരു മാസമായി എന്ന് ഓർക്കണം. അടുത്ത ഒരു മാസം യാത്രയും അസുഖവും കവർന്നെടുത്തു ഒരു ക്ലാസ് പോലും എനിക്ക് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല. അങ്ങനെ ലേണേഴ്‌സ് എടുത്തതിന്റെ മൂന്നാം മാസം ആദ്യമായി ഞാൻ വണ്ടി റോഡിൽ ഓടിച്ചു തുടങ്ങി. ആദ്യത്തെ രണ്ടു ദിവസത്തെ എന്റെ ടെൻഷൻ, എന്റമ്മോ! പതിനെട്ടു വയസ്സിൽ ഓടിച്ചു പഠിച്ച പോലെയല്ല. ഇതിപ്പോ പ്രായം വേറെ, ഒരു കൊല്ലമായി BP ക്കു മരുന്ന് കഴിച്ചു തുടങ്ങിയിട്ട്. ഇതൊന്നും പോരാത്തതിന് പിയർ പ്രഷർ. പുത്രൻ വണ്ടി വഴിയിലിട്ട് ഓടിച്ചു പഠിച്ചു തുടങ്ങി. ഓട്ടോമാറ്റിക് വണ്ടി കുറവായതിനാൽ, എനിക്ക് ക്ലാസ് പോലും കറക്റ്റ് കിട്ടുന്നില്ലാത്ത അവസ്ഥ. ഒരാഴ്ച കഴിഞ്ഞപ്പോ സംഭവം മാറി. 3 പുതിയ വണ്ടി വന്നു. അതോടെ വണ്ടി പഞ്ഞം തീർന്നു. ഇനിയിപ്പോ ഞാൻ വൃത്തിക്ക് ഓടിച്ചാൽ മതി.

അങ്ങനെ രണ്ടാമത്തെ ദിവസത്തോടെ എന്റെ കോൺഫിഡൻസ് കൂടി. പണ്ടാരോ പറഞ്ഞ പോലെ, നിസ്സാരം, എന്നെക്കൊണ്ട് പറ്റും എന്ന അവസ്ഥയിൽ ആയി. വണ്ടി ഓടിക്കാൻ കോൺഫിഡൻസ് ആയപ്പോ പിന്നെ H ആയി അടുത്ത ടെൻഷൻ. പണ്ടത്തെപ്പോലെയല്ല. പണ്ട് H എടുത്തത് ഒരു ട്രക്കറിൽ ആണ്. ഫുൾ തുറന്നിരിക്കുന്ന വണ്ടി ആയതു കൊണ്ട് ചുറ്റും നന്നായി കാണാം. പോരാത്തതിന് കൂടെ ഓടി സൈക്കിൾ പഠിപ്പിക്കുന്ന പോലെ, ആശാൻ കൂടെ ഓടി ഇടതും വലതും ഒടിക്കാൻ പറഞ്ഞുതരും. അതങ്ങ് കൃത്യമായി ഫോള്ളോ ചെയ്താണ് ആദ്യത്തെ ലൈസൻസ് എടുത്തത്. ഇപ്പൊ മനസ്സിലായല്ലോ, അത് കഴിഞ്ഞും എനിക്ക് എന്തുകൊണ്ടാ വണ്ടിയോടിക്കാൻ പറ്റാതിരുന്നതെന്ന്!

എന്തായാലും രണ്ടു മാസത്തിൽ സീൻ മൊത്തം വീണ്ടും മാറി. ഇതിനിടെ പുത്രൻ രണ്ടാമത്തെ അറ്റംപ്റ്റിൽ ലൈസൻസ് ടെസ്റ്റ് പാസ്സായി രാജ്യം വിട്ടുപോയി. ഞാൻ വീണ്ടും അടുത്ത ജോലിയിൽ കേറി. ലൈസൻസ് എടുത്തു. വണ്ടി ഓടിച്ചും തുടങ്ങി. ഇത്തവണ പക്ഷെ പ്രദീപും ഫുൾ സപ്പോർട്ട്. പ്രായത്തിന്റെ പക്വത ആണോ എന്നറിയില്ല, മിണ്ടാതെ സൈഡിൽ ഇരിക്കുന്നുണ്ട്. ഒറ്റയ്ക്ക് വണ്ടി എടുത്തു പോകാറേയില്ല എങ്കിലും നാലഞ്ചു പ്രാവശ്യം പറവൂർ ഓടിച്ചു പോയി വന്നു. ഇപ്പോൾ അത്രയ്ക്കും കോൺഫിഡൻസ് ആയി. കാലം മാറുമ്പോ ഇങ്ങനെ പലതും മാറിമറിയും. എന്തായാലും 6 മാസം മുൻപ് ഞാൻ പോലും വിചാരിച്ചതല്ല ഞാൻ ലൈസൻസ് എടുക്കുമെന്ന്. എന്തിന് എന്ന ഒരൊറ്റ മറു ചോദ്യത്തിൽ നിന്നും ആ ഞാനും എടുത്തു ഒരു ലൈസൻസ് എന്നായി ഇപ്പൊ.

ഇതിൽ എടുത്തു പറയേണ്ടത് എന്നെ പഠിപ്പിച്ച ആശാന്മാർ വളരെ ക്ഷമയോടെ എന്നിൽ വിശ്വാസം കാണിച്ചതാണ് എനിക്ക് ഏറ്റവും വലിയ പ്രചോദനം ആയത്. H എടുക്കാൻ അവർ പറഞ്ഞു തന്ന ടെക്‌നിക്ക് ശരിക്കും സഹായകമായി. ഡ്രൈവിംഗ് ടെസ്റ്റിന് വന്ന ഇൻസ്പെക്ടറും വളരെ ശാന്തമായി സംസാരിച്ചാണ് ടെസ്റ്റ് ചെയ്തത്. അതും കാര്യങ്ങൾ വളരെയധികം എളുപ്പമാക്കി. അങ്ങനെ 2023 ഇൽ ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ വീണ്ടും ഡ്രൈവിംഗ് ലൈസൻസ് എടുത്തു. ഇത്തവണ വണ്ടിയോടിച്ചു തുടങ്ങുകയും ചെയ്തു. ഇനിയൊരു തിരിച്ചുപോക്കില്ല, അതുറപ്പ്!

Driving License – Part 1

On popular demand and because the automatic translation doesn’t exactly work right, am publishing an English version of my previous Malayalam post (Original Post).

Driving is no easy job! Especially, when you learn it from your dad. That too, in an age-old ambassador car!!!

Let’s go back 25 years when this incident actually happened. To be more precise, around the end of ’90s when I started college and turned eighteen.

We had an old ambassador car at home which was more of a luxury piece. Must’ve been a 69 model. During my school days, we had a driver who was probably the only one who could drive this car. As I grew old, so did the driver, and the car and the driver no more came and the car hardly got a chance to roll its wheel on the roads. My dad used to hate driving and he would occasionally take it out, only when it was so so necessary! I vaguely remember we used to go to Ernakulam and even Palakkad in this car long before. By the time I was in college, the car hardly got out of its shed. When it did, it only had 4 options like what Mr Amitabh Bachan would offer –

A. Cherai Beach

B. Doctor Thomas’ Clinic

C. Aluva Railway Station

D. Parur City Temples (well, according to my dad, Parur was always a city!)

If our car is seen on the road, even the locals knew it would be one of these destinations only. But one thing, we could happily park the car anywhere without having to lock it cause the only person who could drive that car was my dad! In fact, I bet not even one other person (of course sparing our driver) knew how to even start this antique piece of luxury! I vividly remember an incident when we had gleefully parked the car in front of a bank, never bothered to lock and when we came back, some stranger was sitting inside, probably a loser who tried his luck to rob it away. My dad kept his cool and asked the guy politely to get lost and he did just that to save himself!

My dad used to despise driving. He’d rather walk and for a longer distance, he’d prefer a much larger luxury vehicle which was the bus! When under extreme pressure, he would book a taxi.

That said, the ambassador would definitely visit Cherai Beach at least 3-4 times every year. And those journeys, all of 7-8 kms were each memorable and cherished. It’s the old ambassador, long before the bucket seat was even thought about which meant, the front seat could accommodate at least 3-4 people. That’s because the gear used to be a problem with a set of ‘healthy’ breed of us. And the back seat would be occupied in layers – the 5 elders, usually the women of the house, and 4 on their laps, and another 3 in the 3rd layer depending upon their respective age and size. More or less 15 at once without exaggeration! This was easy on our way to the beach but on our way back, all except the elders would be wet and covered with layers of sand. And those days, there was no resort or hotel near the Beach.

Half an hour before we would leave the beach, my dad would get all the wet kids to stand on top of the rocks and the breeze would make sure we were not drenched and dripping when we boarded the car. But nothing could get us rid of the sand and salt water which would invariably acquired by the elders who would have meticulously avoided get wet at the beach!!! Every single time, we were sure to bring a carload of sand back home without fail.

That reminds me, during those days, we had to cross a small wooden bridge to reach Cherai Beach. When I was small, we used to cross it by car and reach the beachside. But as we both aged (well, the bridge was much older and definitely aged as I did too), my dad would get us all down from the car and drive the car across the bridge alone. He wouldn’t even let a kid accompany him in this process. The bridge was quite small, must’ve been only as long as a lorry. Yet, he would say you must show respect to the bridge’s age. And we had to get down on our way to and from the beach without fail.

And then, before we reached back home, he would drop us kids at Richie Rich, a tiny little ice cream parlour at KMK Junction. He would then drop the women back home and come back to settle the bill and take us back home. In the meantime, we would order all the flavours they had and take home some Chocobars. Though it used to be a huge challenge getting us back into the car and back home, by then the saline sea water and sand would start reacting with our skin and we’d eventually give in. The main issue was that my dad wouldn’t want to risk driving in the dark, even if it was just a kilometer’s drive.

All of these put together, I had decided that I’d get myself a driving license as soon as I could apply for one and start driving around myself. Well, well! My dad would have considered that as mission impossible. But I somehow managed to get my dad to enrol me for driving classes as soon as I turned eighteen. His favourite driving instructor, Parur’s most popular Raju asaan would have felt compelled to take me in as his disciple.

Not sure how, but in a couple of months, I managed to clear the test and got my license. Though my dad as well as Raju asaan knew I would still not be competent to drive, I seemed to be oblivious of that fact! The coming days saw many a war inside the house between dad and me about driving. Finally, my dad gave in.

According to dad, the very first step to learn driving is to learn how to wash and clean the car. But I wouldn’t heed. One day, I took the keys while he was cleaning the car and got into the driving seat. I was adamant, I wanted to start right away. He got in with a smile and gave a go ahead. That took me by surprise. The moment I looked at the car’s steering and dashboard, reality struck! How the hell was I supposed to even start that antique piece of a car?!!! It had at least 7-8 pull-switches and I went clueless as to which one would trigger start this vehicle. It took me a day to just learn how to start and off that car, much to my dad’s relief. My mom had anticipated another showdown and was waiting at the gate to see me driving the car out for the shortest span one could ever think of. But she was disappointed when my dad walked out with a smile and I seemed disinterested. Not wanting to trigger a fight, she went in back to mind her own business.

College and computer classes kept me busy most of the times sparingly letting me learn driving, that too my dad would take the car out only during the off-hours when there would be zero traffic. Somehow, I managed to drive the car from out home, via in front of Lakshmi College (where I studied) up to K S Books in the junction which would be hardly 800 mts from home. Just to give you a clue, those days after 4 pm, that would be the most deserted road in my town.

Once my dad realized that I was getting confident in that route, he suggested we take the other route! And the other route was the most dangerous even for the very experienced pro-max drivers! So, this route had a dangerous ‘Z’ turn. Just imagine this – an entry-level learner, a quick and short Z turn where neither the walls nor the people would give way, the gear, a steering wheel which was tighter than that of a heavy truck, and above and beyond these, my dad’s instructions! And it doesn’t stop there. Right after this turn, the road joins the busiest and brutal bus route. His strategic move to halt my progress didn’t work though. I was too young to realize the perils of traffic and hence, continued to push myself along with my dad to learn driving.

This new route took us to the Cherai Beach, though we never ventured out beyond the main bridge midway. What added to my confidence was that the car was so strong, even if some other car or two-wheeler came on, it would result in their loss not ours! What a make it was!!! That said, things went haywire in my 3rd day out in this route. My dad saw a cyclist who was casually driving at least half a kilometer in front of us and urged me to hit the brake. According to him, I pushed the brake a little too late, even though I bet the cyclist had no clue as to why our car stopped a few meters behind him. My dad immediately got me off the driver’s seat and took charge. If it wasn’t for myself, I wouldn’t have continued to strive the learning process.

The next week went quiet and sober. My dad wouldn’t even let me touch the car. Even when we went out by car, he would quickly take the key out and keep it safe with him, lest I drove it away. He has already taught me the trick to start the car. Every day, we’ll have fierce show-downs on my driving skills. Every time, he’d insist I had pushed the brake a little too late and I’d insist it was a totally unnecessary allegation and that the cyclist went alive. Since my mom, grandma and grandpa had clue how to drive, they decided to keep mum!

2 weeks went by without much provocations from my side because I still had to learn it somehow. I anyway had my studies, TV, movies etc to keep myself busy. Ours being the ancestral home, we always had guests coming in and going away.  The car had to be taken out once in a while to pick and drop them at the railway station. One such time, my father had no other choice than to drive someone to the Aluva railway station and I jumped at the chance. I begged and begged and finally he had to give in and let me tag on. On our way back, I pestered him until he gave in after UC College.

I was back at the steering gleefully continuing my mission. Before I could drive 2 kms, the story repeats – a lone cyclist, half a kilometer, brake, and kaboom!!!! That was the end of my mission driving. As I barged into my room when we reached home, am sure, my dad had this smile of relief on his face of his win. I haven’t ever attempted to drive that car again ever since.

But then, decades later, I did drive a car. Twice again, I went into this driving battle, though neither time on Ambassador. First it was a Santro and then the Nissan. Let’s spare that story for some other time!

ഡ്രൈവിംഗ് ലൈസൻസ് – Part 1

ഡ്രൈവിംഗ് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ഡ്രൈവിംഗ് ഒട്ടും ഇഷ്ടമല്ലാത്ത അച്ഛന്റെ ഒപ്പമാണ് പഠിക്കേണ്ടതെങ്കിൽ തീർന്നു. അതും പോരാതെ ജാമ്പവാന്റെ കാലത്തെ ഒരു അംബാസ്സഡർ കാറിൽ ആയാലോ? ബിജുമേനോൻ പറയുന്ന പോലെ അടിപൊളി!

വർഷം പത്തിരുപത്തഞ്ച് പുറകോട്ട് പോകാം ഈ കഥയുടെ തുടക്കത്തിലേക്ക്. കൃത്യമായി പറഞ്ഞാൽ തൊണ്ണൂറുകളുടെ അവസാനം, കോളേജിൽ പോയിത്തുടങ്ങിയ എനിക്ക് ഏതാണ്ട് പതിനെട്ടു തികയുന്ന സമയം.

വീട്ടിൽ പണ്ടേ ഒരു അംബാസഡർ കാർ അക്ഷരാർത്ഥത്തിൽ ആഡംബരവസ്തുവായി ഉണ്ട്, ഒരു 69 മോഡൽ വണ്ടി എന്നാണ് കേട്ടറിവ്. സ്കൂളിൽ പഠിച്ചിരുന്ന കാലത്തു ഒരു ഡ്രൈവർ സ്ഥിരം വന്നിരുന്നു. അദ്ദേഹത്തിന് മാത്രമേ ഇതോടിക്കാൻ ആവൂ. എനിക്കൊപ്പം വണ്ടിക്കും ഡ്രൈവർക്കും പ്രായം കൂടി വന്നപ്പോ ഡ്രൈവറിന്റെ വരവും വണ്ടിയുടെ ഓട്ടവും കുറഞ്ഞു. പിന്നെ പിന്നെ തീരെ നിവർത്തിയില്ലാതെ വരുമ്പോൾ മാത്രം, ഒരിറ്റുപോലും ഇഷ്ടമില്ലാതെ ഇടയ്ക്ക് അച്ഛൻ വണ്ടിയെടുത്തു തുടങ്ങി. പണ്ട് പലപ്പോഴും പാലക്കാട് വരെ ഈ വണ്ടിയിൽ ഞാൻ പോയത് ഇപ്പോൾ ഓർക്കുന്നുണ്ട്. ഞാൻ കോളേജിൽ പോകുന്ന സമയത്തൊക്കെ വളരെ ചുരുക്കം ചില ഓട്ടങ്ങൾ മാത്രമായി. അപ്പോഴേക്ക് വണ്ടി പുറത്തേക്ക് ഇറങ്ങിയാൽ അമിതാബ് ബച്ചന്റെ ഓപ്ഷൻസ് പോലെ എ. ചെറായി ബീച്ച് ബി. ഡോക്ടർ തോമസിന്റെ ക്ലിനിക് സി. ആലുവ റെയിൽവേ സ്റ്റേഷൻ ഡി. പറവൂർ സിറ്റി ടെംപിൾസ് (ഇരിക്കട്ടെ എന്റെ നാടിനും ഒരു ആഡംബരം) ഇതിൽ ഏതെങ്കിലും ഒന്നേ ആവൂ എന്ന് നാട്ടുകാർക്ക് പോലും അറിയാവുന്ന അവസ്ഥ ആയി. പിന്നെ ഒരു ധൈര്യം എന്താണെന്ന് വെച്ചാൽ, ഇതെവിടെ വേണമെങ്കിലും ധൈര്യപ്പെട്ടു ലോക്ക് ചെയ്യാതെ പാർക്ക് ചെയ്യാം. അച്ഛനൊഴികെ നാട്ടിൽ വേറെ ആർക്കും വണ്ടി സ്റ്റാർട്ട് ചെയ്യാൻ പോലും പറ്റില്ല എന്നുറപ്പ്! സത്യമായും ഒരിക്കൽ വണ്ടി റോഡരികെ പാർക്ക് ചെയ്തു ബാങ്കിൽ പോയി വന്നപ്പോൾ ഏതോ ഒരാൾ വണ്ടിയിൽ കയറിയിരിക്കുന്നത് കണ്ടു അച്ഛൻ വളരെ കൂൾ ആയി ഡോർ തുറന്നു ഇറക്കി വിട്ടത് ഈ സമയത്ത് അല്പം അഹങ്കാരത്തോടെ ഓർക്കുന്നു. ബുദ്ധിമോശം കൊണ്ട് കേറി വണ്ടി അടിച്ചുമാറ്റാൻ ശ്രമിച്ചു പരാജയപ്പെട്ട ആളാവാൻ ആണ് സാധ്യത! എന്തായാലും, ഇതേ ധൈര്യത്തിൽ ഈ വണ്ടി നാട്ടിൽ പലയിടത്തും ലോക്ക് ചെയ്യാതെ പാർക്ക് ചെയ്തു പോയി വന്ന ഓർമ്മ എനിക്ക് ഇപ്പോഴും ഉണ്ട്.

വണ്ടിയോടിക്കുക എന്നത് ഒരു ഭഗീരഥപ്രയത്‌നമായിരുന്നു അച്ഛന് എപ്പോഴും. നടക്കാൻ ആയിരുന്നു ആൾക്ക് കൂടുതൽ ഇഷ്ടം. ഇനി എറണാകുളത്തേക്ക് പോകാൻ ആണെങ്കിൽ, എട്ടു ലക്ഷത്തിന്റെ വലിയ ലക്ഷ്വറി വണ്ടിയുള്ളപ്പോ ആരെങ്കിലും ഈ ചെറിയ വണ്ടിയിൽ പോകുമോ എന്നാവും. അന്നൊക്കെ ട്രാൻസ്‌പോർട്ട് ബസിനു എട്ടുലക്ഷം ആയിരിക്കണം. എന്തായാലും അച്ഛൻ ഉദ്ദേശിച്ച ലക്ഷ്വറി വണ്ടി ബസ്സാണ്. വല്ലാത്ത പ്രഷർ ആവുമ്പൊ ഒരു ടാക്സി ബുക്ക് ചെയ്യാം എന്നാവും.

എന്തായാലും വർഷത്തിൽ 3-4 തവണ വണ്ടിക്ക് ചെറായി ബീച്ച് കാണാനുള്ള ഭാഗ്യം ഉണ്ടാവും. പിന്നെ ബീച്ചിലേക്കുള്ള പോക്കും വരവും ഒരു സംഭവം തന്നെയാണ്. പണ്ടത്തെ അംബാസഡർ ആണെന്ന് ഓർക്കണം. മുന്നിലെ സീറ്റിൽ കുറഞ്ഞത് 3-4 പേർക്ക് ഇരിക്കാം. പുറകിൽ ആദ്യഘട്ടത്തിൽ 5 അവരുടെ മടിയിൽ 4 അവരുടെയും മടിയിൽ 3 എന്നിങ്ങനെ പ്രായവും ഭാരവും കണക്കെ മിനിമം 15 പേര് കാണും. പോകുമ്പോ സാരമില്ല. തിരിച്ചു വരുമ്പോൾ ഒരു യുദ്ധമാണ്. മുതിർന്നവർ വളരെ വൃത്തിക്ക് ബീച്ചിൽ നനയാതെ നിക്കും. വണ്ടിയിൽ കേറുമ്പോ അവരുടെ മടിയിലുള്ള വാലുകൾ അടി മുതൽ മുടി വരെ നനഞ്ഞു കുതിർന്നാവും വരുക. അന്നൊന്നും ചെറായി ബീച്ചിൽ കടകളോ റിസോർട്ടുകളോ ഇല്ലെന്ന് ഓർക്കണം. തിരികെ വരുന്നതിന് അര മണിക്കൂർ മുൻപ് അച്ഛൻ വാണിംഗ് തരും. നനഞ്ഞ മുതലുകളെയൊക്കെ നിരത്തി പാറപ്പുറത്തു നിർത്തും. വൈകീട്ടത്തെ കടപ്പുറത്തെ കാറ്റിൽ അത്യാവശ്യം ഉണങ്ങിക്കിട്ടും. കുറെ മണ്ണൊക്കെ അവിടെ തന്നെ കുടഞ്ഞുകളയും. പക്ഷെ ശരീരത്തിൽ പറ്റിപ്പിടിച്ച മണലുണ്ടോ അത്ര പെട്ടെന്ന് പോകാൻ!! കുറെ മണൽ ഞങ്ങൾക്കൊപ്പം വീട്ടിലേക്ക് വരും. അപ്പൊ നേരത്തെ പറഞ്ഞ മുതിർന്നവരുടെ മടിയിലും കാണും കുറെ മണൽ. ആ വരവൊരു സംഭവം തന്നെ ആയിരുന്നു.

ബീച്ചിലെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്. പണ്ട് ചെറായി ബീച്ചിൽ എത്താൻ ഒരു ചെറിയ മരപ്പാലം കേറിയിറങ്ങണം. ആദ്യമൊക്കെ വണ്ടിയിൽ തന്നെ പോകുമായിരുന്നു. പോകെപ്പോകെ വണ്ടിക്കും പാലത്തിനും പ്രായം കൂടിയപ്പോ അച്ഛൻ പാലം കേറുന്നതിനു മുന്നേ എല്ലാരേം ഇറക്കിവിടും. ഒരു ചെറിയ പാലമാണ് എന്നാലും റിസ്ക് എടുക്കാൻ വയ്യ എന്ന് പറയും. അങ്ങോട്ട് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഇങ്ങനെ തന്നെ. പാലത്തിലേക്ക് ആളെയും കൊണ്ട് വണ്ടി കേറ്റുന്ന പ്രശ്നമില്ല! പതിനഞ്ചു പേര് ഒന്നിച്ചു വണ്ടിക്കൊപ്പം പഴയ, പ്രായം ചെന്ന പാലത്തിൽ കേറുമ്പോ ഒരു മര്യാദയൊക്കെ വേണ്ടേ എന്നാവും അച്ഛൻ!

തിരികെ വരുന്ന വഴി ഞങ്ങൾ പിള്ളേരെയൊക്കെ KMK ജംഗ്ഷനിൽ ഉള്ള റിച്ചി റിച്ച് ഐസ്ക്രീം പാർലറിൽ ഇറക്കിവിട്ട് അമ്മമാരെയൊക്കെ വീട്ടിൽ കൊണ്ടാക്കി അച്ഛൻ തിരിച്ചു വരും. അതുവരെ അവിടെയുള്ള എല്ലാ ഐസ്ക്രീം ഫ്‌ളേവറുകളും ഓർഡർ ചെയ്തു ഞങ്ങൾ പിള്ളേർ ആർമാദിക്കും. തിരികെ അവിടെന്നു ഞങ്ങളെ ഇറക്കാൻ കുറച്ചു ബുദ്ധിമുട്ടാറുണ്ടെങ്കിലും ശരീരത്തിൽ ഒട്ടിപ്പിടിച്ച ഉപ്പുവെള്ളവും മണലും ഒക്കെ ചേർന്ന് ചെറിയ തോതിൽ ചൊറിയാൻ തുടങ്ങും. ഇരുട്ടുന്നതിനു മുന്നേ എങ്ങനെയെങ്കിലും അച്ഛൻ ഞങ്ങളെ വീട്ടിൽ എത്തിച്ചു സമാധാനിക്കും. ഡ്രൈവിംഗ് തന്നെ ഇഷ്ടമല്ലാത്ത അച്ഛനു നൈറ്റ് ഡ്രൈവിംഗ് ഒരു ശിക്ഷയായിരുന്നു.

ഇതൊക്കെ ചെറുതിലെ മുതൽ കണ്ടു പുച്ഛിച്ച ഞാൻ തീരുമാനിച്ചു എനിക്ക് പതിനെട്ടു തികയുമ്പോൾ തന്നെ ഞാൻ ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുത്തു വണ്ടി ഓടിച്ചു തുടങ്ങും എന്ന്. എത്ര മനോഹരമായ ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന് എന്റെ അച്ഛൻ മനസ്സിൽ വിചാരിച്ചു കാണും. എന്റെ പതിനെട്ടാം പിറന്നാൾ കഴിഞ്ഞപ്പോൾ ഒരു ഭീഷണിപ്പുറത്ത് അച്ഛൻ എന്നെ അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട രാജുവാശാന്റെ അടുത്ത് ഡ്രൈവിംഗ് പഠിപ്പിക്കാൻ ചേർത്തു. അച്ഛനെയോർത്ത് മാത്രം ആശാൻ എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചു തുടങ്ങി.

എങ്ങനെയെന്ന് അറിയില്ല ഒന്ന് രണ്ടു മാസത്തിൽ ഞാൻ ടെസ്റ്റ് പാസായി ലൈസൻസ് എടുത്തു. എനിക്ക് വണ്ടിയോടിക്കാൻ അറിയില്ലെന്ന് ആശാനും അച്ഛനും കൃത്യമായി അറിയാം. പക്ഷെ ഞാൻ മാത്രം അറിഞ്ഞില്ല! വരും ദിവസങ്ങളിൽ വീടൊരു യുദ്ധക്കളമായി മാറി. എന്ത് ചെയ്താലും വണ്ടി എന്നെക്കൊണ്ട് ഓടിപ്പിക്കില്ല എന്ന് അച്ഛൻ. വണ്ടി ഓടിച്ചേ തീരൂ എന്ന വാശിക്ക് ഞാനും. ഞാനാരാ മോള്! പ്രതീക്ഷിച്ച പോലെ ഞാൻ ജയിച്ചു.

അച്ഛന്റെ രീതിക്ക് വണ്ടിയോടിക്കാൻ ആദ്യം വേണ്ടത് വണ്ടി കഴുകാൻ പഠിക്കുക എന്നതാണ്. ആ പരിപ്പ് എന്നോട് വേവില്ല അച്ഛാ എന്നും പറഞ്ഞു ഞാൻ വണ്ടിയിൽ കേറിയിരുന്നു. അച്ഛൻ ധൈര്യപ്പെട്ട് വണ്ടി സ്റ്റാർട്ട് ചെയ്തോളാൻ പറഞ്ഞു. മാരുതി 800 ഇൽ ഓടിക്കാൻ പഠിച്ച ഞാൻ എന്ത് ഭാവിച്ചാ ഈ അംബാസഡറെ മെരുക്കാൻ ഇറങ്ങിയതെന്ന് അപ്പോഴും എനിക്ക് മനസ്സിലായില്ല. ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നപ്പോഴാണ് ശ്രദ്ധിക്കുന്നത് ഇതിൽ ടെക്നോളജി മൊത്തം വേറെയാ! വലിച്ചു ഓൺ ചെയ്യാൻ പാകത്തിന് അഞ്ചാറു സ്വിച്ചുകൾ – അടിപൊളി. ഇതിൽ ഏതു കാഞ്ചി വലിച്ചാലാണ് വണ്ടി സ്റ്റാർട്ട് ആവുക എന്നത് പഠിച്ചെടുക്കാൻ തന്നെ വേണ്ടി വന്നു ഒരു ദിവസം. അച്ഛൻ ഹാപ്പി. ഇവളീ കടമ്പ കടന്നത് തന്നെ എന്ന ആശ്വാസത്തിൽ അച്ഛൻ അന്നത്തെ ദിവസം വണ്ടി സ്റ്റാർട്ട് ചെയ്യാനും ഓഫ് ചെയ്യാനും മാത്രം പഠിപ്പിച്ചു. യുദ്ധം പ്രതീക്ഷിച്ചു ഗേറ്റിൽ നിന്ന അമ്മ ചിരിച്ചുകൊണ്ട് വരുന്ന അച്ഛനെ കണ്ടു ഞെട്ടി. എന്റെ മുഖത്ത് വല്യ ചിരിയൊന്നുമില്ല താനും. വണ്ടിയൊട്ടു പുറത്തേക്കും എടുത്തില്ല. ആ എന്തെങ്കിലും ആവട്ടെ എന്ന് ആശ്വസിച്ചു അമ്മ അമ്മയുടെ പാട്ടിനു പോയി.

കോളേജും കമ്പ്യൂട്ടർ ക്ലാസും കഴിഞ്ഞു വല്ലപ്പോഴും കിട്ടുന്ന സമയത്താണ് വണ്ടി ഓടിക്കൽ നടക്കുന്നത്. അതും തിരക്കില്ലാത്ത സമയത്തെ അച്ഛൻ എന്നെയും കൊണ്ട് പോകൂ. അങ്ങനെ ഒരു കണക്കിന് ലക്ഷ്മി കോളേജിന്റെ മുൻവശത്തു കൂടി കെ എസ് ബുക്ക്സ് വരെ ഓടിച്ചെത്താൻ പഠിച്ചു. അന്നത്തെ കാലത്തൊക്കെ 4 മണി കഴിഞ്ഞാൽ ഒറ്റ മനുഷ്യക്കുഞ്ഞു പോലും ഉണ്ടാവാൻ സാധ്യത ഇല്ലാത്ത റോഡ് ആണ് അതെന്നോർക്കണം.

കുറച്ചു കോൺഫിഡൻസും അഹങ്കാരവും ആയെന്നു തോന്നിയപ്പോൾ അച്ഛൻ നൈസ് ആയിട്ട് ചുവടു മാറ്റി. ഇപ്പുറത്തെ വഴി ഓടിച്ചു നോക്കാം എന്നായി. അതായത് കണ്ണൻകുളങ്ങര അമ്പലത്തിനു സൈഡിൽ ഉള്ള ആ വളവ്! അതൊരു വല്ലാത്ത കടമ്പയാണ്. അതായത് ജാമ്പവാന്റെ കാലത്തെ വണ്ടി, ഗിയർ ഉണ്ട്, ഇതിന്റെ സ്റ്റീയറിങ്ങിനു അന്നത്തെ ലോറിയേക്കാളും ബലമാണ്, വളവിലെ മതിലൊന്നും മാറിത്തരില്ല, ആൾക്കാരും മാറില്ല. വഴി നോക്കണം, ഗിയർ മാറ്റണം, സ്റ്റിയറിങ് വളയ്ക്കണം, അച്ഛന്റെ വാതോരാ കമന്ററി കേൾക്കണം, മതിലും ആളും തട്ടാതെ നോക്കണം, ഇതൊക്കെ കടന്നു ശ്വാസം നേരെ വിടാമെന്ന് വെച്ചാൽ വഴി ഏറ്റവും തിരക്കുള്ള ബസ് റൂട്ടിലേക്കാണ് കേറുന്നത്, അതും ഒരു കൊടും വളവിൽ! അച്ഛന്റെ മാസ്സ് മൂവ് എങ്ങനെ? പക്ഷെ ഞാൻ വിട്ടില്ല.

അങ്ങനെ അതൊക്കെ ഒരുവിധം കടന്നു ചെറായി പാലം വരെ ഓടാം എന്നായി. ആകെ ഒരു ധൈര്യം എന്റെ വണ്ടിയിൽ ഏതു വണ്ടി വന്നു മുട്ടിയാലും വണ്ടിക്കൊ ഞങ്ങൾക്കോ ഒന്നും സംഭവിക്കില്ല എന്ന ഒരു ഉറപ്പാണ്. അജ്‌ജാതി മേക്ക് ആയിരുന്നു! പക്ഷെ മൂന്നാമത്തെ ശ്രമത്തിൽ പണി പാളി. ചെറായി പാലത്തിലേക്കുള്ള വഴിയിൽ അര കിലോമീറ്റർ മുന്നിൽ പോകുന്ന ഒരു സൈക്കിൾ യാത്രികനെ രക്ഷിക്കാൻ ഞാൻ ബ്രേക്ക് ചവുട്ടിയില്ല എന്നും പറഞ്ഞു അപ്പൊത്തന്നെ വണ്ടി നിർത്തിച്ചു ഡ്രൈവർ സീറ്റിൽ നിന്നും എന്നെ ഇറക്കി അച്ഛൻ തന്നെ ഓടിച്ചാണ് അന്ന് വീട്ടിൽ തിരിച്ചെത്തിയത്. ആ സൈക്കിൾ യാത്രികൻ പോലും അറിഞ്ഞു കാണില്ല അയാൾ കാരണം ഉണ്ടായ യുദ്ധം. എന്റെ ആവശ്യമായിപ്പോയി, ഇല്ലെങ്കിൽ അന്നത്തോടെ ഞാൻ തീർത്തേനെ ഈ വണ്ടിയോടിക്കൽ മഹാമഹം!

പിന്നെ ഒരാഴ്ചത്തേക്ക് വണ്ടി തൊടാൻ പോലും അച്ഛൻ സമ്മതിച്ചില്ല. അഥവാ എവിടെയെങ്കിലും പോയാൽ തന്നെ, കയ്യോടെ ചാവി കയ്യിൽ എടുത്തേ പോകൂ. സ്റ്റാർട്ട് ചെയ്യുന്ന വിദ്യ എന്നെ പഠിപ്പിച്ചതാണല്ലോ. എന്റെ കയ്യിലിരുപ്പ് നന്നായി അറിയാം താനും! വീട്ടിൽ എത്തിയാൽ എന്നും വൻ യുദ്ധം. ബ്രേക്ക് ഇട്ടില്ലെന്ന് അച്ഛനും അര കിലോമീറ്ററിന്റെ കഥ ഞാനും തെല്ലും വിട്ടുകൊടുക്കാതെ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. വേറെ ആർക്കും വണ്ടി ഓടിക്കാൻ അറിയാത്തതു കൊണ്ട് അവരൊക്കെ സധൈര്യം മൗനം പാലിച്ചു.

അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു. ആവശ്യം എന്റെ ആയതുകൊണ്ട് ഞാൻ അധികം മിണ്ടാതെ തക്ക അവസരം നോക്കിയിരുന്നു. എനിക്ക് വേറെയും പണിയുണ്ടല്ലോ – കോളേജ്, കമ്പ്യൂട്ടർ, ടീവി, സിനിമ അങ്ങനെയങ്ങനെ… താൽക്കാലികമായി ഞാൻ അടിയറവു പറഞ്ഞു പതുങ്ങിയിരുന്നു. തറവാടായതു കൊണ്ട് വീട്ടിൽ ഇടയ്ക്കിടെ ബന്ധുക്കൾ ആരെങ്കിലുമൊക്കെ വരവും പോക്കും പതിവാണ്. അവരെ വല്ലപ്പോഴും പിക്ക് ചെയ്യാനും ഡ്രോപ്പ് ചെയ്യാനും ആലുവ റെയിൽവേ സ്റ്റേഷൻ വരെ വണ്ടി പോകാറുമുണ്ട്. പ്രായം കൂടിയതിൽ പിന്നെ വണ്ടിക്ക് ഇത്തരം ആയാസം കൂടിയ യാത്രകൾ ഒഴിവാക്കാറുണ്ടെങ്കിലും ഒട്ടും നിവർത്തിയില്ലാത്ത കാരണത്താൽ ആരെയോ റെയിൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യാൻ അച്ഛന് വണ്ടിയെടുക്കേണ്ടി വന്നു. കിട്ടിയ അവസരത്തിന് ആ യാത്രയിൽ ഞാനും അച്ഛന്റെ കൂടെക്കൂടി. തിരികെ വരുന്ന വഴി ഇമോഷണൽ ബ്ലാക്‌മെയ്ൽ ചെയ്തു ഞാൻ വീണ്ടും സ്റ്റിയറിങ് കൈക്കലാക്കി. UC കോളേജ് കഴിഞ്ഞേ അച്ഛൻ സമ്മതിച്ചുള്ളൂ എങ്കിലും ആൾത്തിരക്കില്ലാത്ത വഴിയിലൂടെ ആ ഞായറാഴ്ച അങ്ങനെ ഞാൻ വീണ്ടും ഡ്രൈവിംഗ് തുടർന്നു. കഷ്ടിച്ച് രണ്ടു കിലോമീറ്റർ ആയിക്കാണില്ല ദേ വീണ്ടും മുന്നിൽ ഒരു സൈക്കിൾ യാത്രികൻ! വീണ്ടും അതേ അരക്കിലോമീറ്റർ, ബ്രേക്ക്, യുദ്ധം! അന്നത്തോടെ തീർന്നു എന്റെ ഡ്രൈവിംഗ് മോഹം. അന്ന് ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയപ്പോ വെളിച്ചപ്പാട് തുള്ളി ഞാൻ അകത്തേക്ക് കേറിപ്പോയതിന്റെ പിന്നാലെ അച്ഛന്റെ മുഖത്തൊരു ആശ്വാസപ്പുഞ്ചിരി വന്നില്ലേ എന്ന് സംശയം ഇല്ലാതില്ല. എന്തായാലും അതോടെ നിർത്തി അംബാസിഡറിന്റെ സ്റ്റിയറിങ് തിരിക്കൽ.

പക്ഷെ വർഷങ്ങൾക്കിപ്പുറം ഞാൻ വണ്ടി ഓടിച്ചു. രണ്ടു പ്രാവശ്യം കൂടി എനിക്ക് യുദ്ധം ചെയ്തു ജയിക്കേണ്ടി വന്നു എന്ന് മാത്രം. അംബാസിഡർ അല്ലാട്ടോ. ആദ്യം ഒരു സാൻട്രോയും പിന്നെ ഒരു നിസ്സാനും ആ യോഗമുണ്ടായി. ആ കഥ പിന്നീടൊരിക്കൽ ആവട്ടെ.

Movies I loved in 2023

As I mentioned in one of my earlier posts, the new-found joy of doing nothing set me free and let me watch quite some interesting movies in 2023. If during my first break, I was watching more webseries, the second time around, I was watching more movies. My son would send me recommendations on a daily basis and I will send him a list of what I watched. Well, we have been discussing more movies than trolling each other ever since he left for Scotland.

Oppenheimer started it all! That was my first ever Nolan movie and I still can’t get over the movie and Cillian Murphy’s acting.

Batman Trilogy was recommended by my son and I especially loved Batman Begins and The Dark Knight Rises

Interstellar I should’ve watched it in theatre but one of the scenes where the father sends a message to his daughter in morse code completely shook me

Inception wow wow wow

Loved Gone Girl, I could guess it because I had already watched The Fame Game series which seems to be highly influenced by this movie. But the movie is a killer!

Everything Everywhere All at Once was interesting

Paradise left me thinking a lot

Old by Manoj Knight Shyamalan

Missing and Searching are must-watch movies for all ages

Schindler’s List was one of the most disturbing, heart-wrenching movies

The Man Named Otto is one of my favourites

The Whale 🥹

Shutter Island what a plot

The Pledge loved the lead actor’s intensity, especially the climax

Past Lives is more like 96 but 96 remains my favourite

La La Land is beautiful

The Mother muah

The Boy Who Harnessed the Wind 💞

Run is heart-wrenching

The Guilty is a thriller

On the Line was too good

Leave the World Behind

I am Mother 🫶

The Tuxedo 😆

Don’t Look Up

The Core

Red Notice

Apart from these, I also loved the following English series

High Water – loved this

Manifest (💞💞💞 waiting for the next season)

The Good Doctor (yea next season releasing next week)

The Days based on the 2012 tsunami in Japan.

2023 – A happy note to self!

With a few more days to go in 2024, I can smile when I look back at 2023. Not a simple happy smile though! I had to work through this one, multiple times, in multiple ways. But I am happy.

When the year started off, the first thing I did was discuss something I thought was very important to me at work. I am happy I was clear, though got a little emotionally worked up. I am happy I spoke up about my concerns and stepped back and eventually stepped out. It was one of the toughest decisions of 2023. I had nothing much planned, didn’t have a clue what I would do with my time, how I would manage to pick myself up after having spent most of my 3.5 years of life (not a bit exaggerated). Those who know it, know it!

As a popular Malayalam movie dialogue goes, everything has its time and this looked almost perfect. My son had, by then decided to venture out abroad for his studies and these matters kept me busy for the next few months. I was happy spending my time roaming around catching up with cousins, theatre trotting with my son, watching a lot more movies and series on OTT, and preparing myself to let him go.

If I thought leaving my job was tough, letting my son away was even tougher. In fact, that was the toughest part of 2023. But as they all say, I learned how to stay afloat as before he left, another job found me and I was working full time once again. Blessing in disguise, as I knew I would need that, to keep my mind sane, to focus better than to go bonkers, once my son flew away!

Being an empty nester is no easy thing! I thought I would find myself more time, not having to worry about this ‘kiddo’ anymore that now he’d be away, on his own! I was so so wrong! It took me a while. A few weeks before he had to fly, this strange feeling of fear, of having nothing to do, of having to stare at my empty nest, started creeping in. I managed to hide my fear well, for that was not expected of me. I was the concrete. I had to hold on. And I somehow managed. Yeah, time finds ways to creep in and wipe off some parts of your emotions and I had dedicated my time to work once again.

But it didn’t take much time for me to figure out and accept that I needed a break from all of what I was pretending to enjoy. Work, life (whatever was left of it), and whatnot! At work, and amongst my friends, I am well-accepted as a good listener. This time, I decided to turn my ears towards my mind and realized, I had to stop the mad rush I was getting myself into. I looked back at things that were left half-done. I decided I better clear these off my list this year. Who knows what’s coming up next!

I left my job again, this time with a clear-cut plan of what I would be doing in the next 3-4 months. Travel, family, writing, entertainment, and rest. It’s not easy to stay away from work for someone like me who loves being engulfed in it 24/7.

Am happy, I listened to my heart. I am happy I did what I had to – travelled with family, ticked off some long-pending wishes, got myself a driving license, started driving my car, upgraded my wardrobe, took care of my husband’s surgery, wrote a little, enjoyed some festivities without worrying about work-calls and clients, watched quite a few movies, enjoyed more movie-discussions with my son. Though I got a couple of offers, I had to skip them as I really wanted to be available for the family until we hit January.

Absolutely no regrets! In fact, I am quite proud of myself that I managed these, especially the driving part. I can now tell everyone, that I am not just driven, I can drive others too to their destination! Jokes apart, I now have a better mindset. I now have better boundaries. I now have become a little more assertive. I have done this before and will do it again. I may have to work a little harder this time, but that’s something I always enjoy.

Next up? Looking forward to the next episode of my career, to join some good place full-time or freelance. I also have a fresh set of ideas lingering – stories, books, scripts.

I guess, 2023 has been a year that will always bring a smile to my face – yes, I did something right, after a long time!

Miles ahead before I sleep…

The year was 1995. I was waiting to turn 18 so that I could get my licence to drive. My father reluctantly put me in one of the most popular driving schools in town. In a month’s time, I magically cleared the test and got a four wheeler licence. Magical because I had no clue how to drive on the road!


Back then, we had an old ambassador at home which was one of its kind! Only a handful of people could even start the car. I forced my father to take me for drives to help me learn. He himself never enjoyed driving, leave alone helping me. 5th time of trial, I declared I would never ever attempt driving along with my father!!! You could imagine what would have transpired.


In 2006, we moved to Kochi after my father’s death. My husband and I would sneak out for late night drives after putting our son to bed alongside my mom. Despite driving to Kochi and back to my home town twice during the busiest evenings with a trainer, I sweared once again, never anymore!!! Only the car and person had changed.


Life went on with Uber, Ola and a host of other easier pickup and drop options available in Kochi! When my son turned 18, I had quit my job and had nothing to do. I thought of giving this one more try, ONLY IF I had a chance of giving the test in an automatic car.


Last week, I went for my driving test as my earlier one had expired long back. Today, I drove to my hometown and back to the city all by myself. My husband was a lot more mature now, enough to stay quiet, though he had his heart in his hands while I drove!!! But yes, I cleared a major milestone. Something I had argued earlier with my ex-colleague I wouldn’t even dream of. Overcoming one of the biggest fears I have carried for over 25 years is indeed my biggest achievement in recent times.


Sharing this story because I had once wanted to do stories on people doing exactly this for an automobile client last year and it never happened.

To every person who’s struggling with road fear – if I can, you can do it better. Figure your way out. I opted for an automatic because I believed that would help me focus on the road rather than the clutch-gear clutter.

Letting go

Describe one habit that brings you joy.

I decided to let go of expectations that seemed out of place, people who pretended to be good, worries that were out of my scope, happiness that came in someone else’s way, dreams that I realised can never be true.

വിരിയും ചിറകുകൾ

കൂടൊഴിയും കാലം വീണ്ടും വരികയായി. സ്വന്തം കൂടും ഒഴിയുന്നത് കൊണ്ടാവും ഇത്തവണ ഈ നോവിൻ്റെ വില ശരിക്കും മനസ്സിൽ തട്ടുന്നതും പിന്നെ എന്ത് എന്ന് ആലോചിച്ച് ആഴക്കടലിലേക്ക് നോക്കുന്നത് പോലെ ഒരു കഥയില്ലാതെ എവിടെയെങ്കിലും നോക്കിയിരുന്നത്. ഒന്നാലോചിക്കുമ്പോൾ പറക്കമുറ്റാറായ വർണ്ണപ്പക്ഷികളെ കൂട്ടിലടച്ചിട്ട് വളർത്തിയിട്ടെന്തിനാണ്?

അവർ പറന്നു നടന്നു പുറംലോകം കാണട്ടെ. വിശാലമായ ആകാശങ്ങളും ഒരുപക്ഷേ അവരെക്കാൾ വർണ്ണപ്പകിട്ടാർന്ന ലോകവും കണ്ട് പഠിക്കട്ടെ. കൂടെ കഴുകന്മാരും കുറുക്കന്മാരും ഉള്ളതറിയട്ടെ. അൽപ്പം ഭയപ്പാടോടെ ആണെങ്കിലും അതും തരണം ചെയ്യാൻ അവർ പ്രാപ്തരാവണമല്ലോ. അതിൽ നിന്നൊക്കെ അതിജീവിച്ച് സ്വന്തമായൊരു ആകാശവും ലോകവും ഉണ്ടാക്കട്ടെ. അവിടെ പുതിയൊരു കൂടൊരുക്കട്ടെ. നാളെ അവരുടെ കൂടും ഒഴിയുമ്പോൾ ആ ദുഖവും അറിയട്ടെ. അതൊക്കെ കഴിഞ്ഞ് അവരുണ്ടാക്കുന്ന പുത്തൻ ലോകവും ആകാശവുമോക്കെ കാണുമ്പോ കിട്ടുന്ന, വലിയൊരു സന്തോഷവും തൃപ്തിയും ചെറിയൊരു  അഹങ്കാരവും  ഒക്കെ അനുഭവിച്ച് അറിയട്ടെ.

ഇതൊക്കെ ആലോചിക്കുമ്പോൾ ഇരമ്പുന്ന കടൽ പോലെ വികാരങ്ങൾ പലതും അലയടിച്ചു വരുന്നുണ്ട്. പക്ഷേ അതിലൊക്കെ വലുത് ഒരു സന്തോഷം മാത്രം. പറക്കാൻ കാത്തിരിക്കുന്ന, പുതിയൊരു ലോകം കാണാൻ വെമ്പൽകൊള്ളുന്ന കുഞ്ഞിക്കിളിയുടെ സന്തോഷം.